കാട്ടൂർ: സ്വദേശിയായ ഒന്നരവയസ്സുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കാട്ടൂർ ഓത്തുള്ളിപ്പറമ്പിൽ ഫഹദ്, സഫ്ന ഫഹദ് ദമ്പതികളുടെ മകൾ നൈഹ മറിയം ആണ് റെക്കോർഡ് നേടിയത്. ഒന്നരവസ്സിൽ ലോകത്തെ 12 രാജ്യങ്ങളുടെ ഫ്ളാഗും, 20 തരം വജെറ്റബിൾസ്, 17 മൃഗങ്ങൾ 14 വാഹനങ്ങൾ, 16 തരം കിളികൾ, 10 ലോകപ്രശസ്തർ, ശരീരത്തിന്റെ 13 ഭാഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിനുള്ള കഴിവാണ് നൈഹ മറിയത്തിന് റെക്കോർഡ് ബുക്കിൽ ഇടം നേടാനായത്.