ചേർപ്പ്: ചേർപ്പ് ഗ്രാമപഞ്ചായത്തും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റും സംയുക്തമായി ക്ലീനിംഗ് ക്യാമ്പയിൻ നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ചേർപ്പ് പഞ്ചായത്ത് സെക്രട്ടറി എ.വി.മുംതാസ് എ.വി. എന്നിവർ പ്രസംഗിച്ചു. തായംകുളങ്ങര, ചേർപ്പ്, പെരുമ്പിള്ളിശ്ശേരി എന്നിവിടങ്ങളിൽ വ്യാപാരി വ്യവസായികൾ കടകൾ വൃത്തിയാക്കി ക്യാമ്പയിനിൽ പങ്കാളിയായി.
previous post
next post