ഗുരുവായൂർ: മമ്മൂട്ടിക്കായി മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാടുകള്‍. ഗുരുവായൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഒ.വി. രാജേഷാണ് മമ്മൂട്ടിക്കായി പൂജകള്‍ നടത്തിയത്. മൃത്യുഞ്ജയഹോമം, കൂവളമാല, ധാര മഹാശ്രീരുദ്രം, പിന്‍വിളക്ക് എന്നീ വഴിപാടുകളാണ് നടത്തിയത്. മുഹമ്മദുകുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാടുകള്‍ ശീട്ടാക്കിയത്. രണ്ടു ദിവസം മുമ്പ് മോഹന്‍ലാല്‍ മമ്മൂട്ടിക്കായി ശബരിമലയില്‍ വഴിപാടുകള്‍ നടത്തിയിരുന്നു.