മതിലകം: ദേശീയപാതയിൽ സ്വകാര്യ ബസ്സ് ബൈക്കിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റും. മതിലകം പഞ്ചയത്തോഫീസിന് സമീപം ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലോടുന്ന രാമപ്രിയ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ യാത്രക്കാർ കുറവായിരുന്നതിനാൽ കൂടുതൽ അപായമില്ല. ബൈക്ക് യാത്രക്കാരനായ ബേബിയെയും കൂടെയുണ്ടായിരുന്ന കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇലക്ട്രിസിറ്റി പോസ്റ്റും ലൈനുകളും തകർന്നിട്ടുണ്ട്.
previous post