തളിക്കുളം: പുതിയങ്ങാടിയില്‍ രാത്രി വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കുടംബത്തെ ആക്രമിച്ച സംഘത്തെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശി സൂരജ് (21), തളിക്കുളം കലാനി സ്വദേശി കുട്ടന്‍കുളങ്ങര വീട്ടി്ല്‍ രാഹുല്‍ (19), നാട്ടിക ബീച്ച് സ്വദേശി പുലാക്കല്‍ വീട്ടി്ല്‍ വൈശാഖ് (19) എന്നിവരെയാണ് സി.ഐ. എം.കെ. രമേഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തളിക്കുളം പുതിയങ്ങാടി എരമംഗലത്ത് അബുല്‍കരീമിനെയും കുടംബത്തെയുമാണ് പ്രതികള്‍ വീട്ടില്‍ കയറി ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജിനെതിരെ നേരത്തെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധനാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. വലപ്പാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രമേഷ്.എം.കെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, സിനി, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ അനൂപ്, ലെനിന്‍, സിപിഒ സന്ദീപ്, സിപിഒ മുജീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.