അരിമ്പൂർ: കാറിൽ വന്നിറങ്ങിയ ആൾക്ക് വീട്ടിലെ കാർപോർച്ചിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റു. മഹാത്മാ ലൈബ്രറിക്ക് സമീപം ചങ്കോത്ത് മാധവൻ മകൻ മനോഷിനെയാണ് പാമ്പ് കടിച്ചത്. ഇന്ന് വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. ചേനത്തണ്ടൻ ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് പറയുന്നു. മനോഷിനെ ഉടനെതന്നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.