ആലപ്പാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയ ദന്തരോഗ വിഭാഗത്തിന്റെ ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ നിർവഹിച്ചു.. വൈസ് പ്രസിഡന്റ് സിന്ധു ശിവദാസ് അധ്യക്ഷത വഹിച്ചു. ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപ സംഭാവന നൽകിയ ശശികരുമാശ്ശേരി, ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് മോഹൻദാസ്, എന്നിവർ മുഖ്യാതിഥികളായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ രാമചന്ദ്രൻ ബ്ലോക്ക് മെമ്പർമാരായ ടി.ബി.മായ, രജനിതിലകൻ, അബ്ദുൽ ജലീൽ എടയാടി, ഡിഎംഒ പ്രതിനിധി ഡോ.ശ്രീജിത്ത്, സെക്രട്ടറി പി.സുഷമ ,ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് പി.എം. മിനി, ദന്ത ഡോക്ടർr സജ്ന എന്നിവർ സംസാരിച്ചു.