ഏങ്ങണ്ടിയൂർ: ലോക വനദിനാചരണത്തിന്റെ ഭാഗമായി വീട് കാടാക്കി മാറ്റിയ വിജേഷ് ഏത്തായിയെ തൃപ്രയാർ സർഗ്ഗ സംസ്കൃതി പ്രവർത്തകർ വസതിയിലെത്തി സ്നേഹാദരം നൽകി. പക്ഷിമൃഗാദികൾക്ക് കുടിനീർ പാത്രം സ്ഥാപിക്കലും നടത്തി. തൃപ്രയാർ സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷതവഹിച്ച യോ ഗത്തിൽ സജീവൻ എബ്രാതിരി വിജേഷ് ഏത്തായിയെ ഷാൾ അണിയിച്ച് അനുമോദിച്ചു. സർഗ്ഗ സംസ്കൃതി വൈ.ചെയർമാൻ ആന്റോ തൊറയൻ, വിനോഷ് വടക്കേടത്ത്, ജയൻ ചാവൂർ, വസന്ത് വെങ്കിടി, വിക്രമാദിത്യൻ കാരാട്ട്, വിഷ്ണു കുത്താമ്പുള്ളി, പ്രണവ് കിഴക്കേ പാട്ട് എന്നിവർ പ്രസംഗിച്ചു.