കിഴുപ്പിള്ളിക്കര: ലഹരിക്കെതിരെ ജനകീയ സമിതി നടത്തിയ മനു ഷ്യ ചങ്ങല തീർത്തശേഷം തുടർ നടപടിയായി പാലത്തിനു സമീപം സി.സി.ടി.വി കാമറക ൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. പാലത്തിന്റെ കാലിൻ്റെ പ്ലാ റ്റ്ഫോമിൽ ലഹരി വിൽപനക്കാരും ഉപഭോക്താക്കളും താവളമാക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെ ട്ടിരുന്നു. ഇത് തടയാനുള്ള ശ്രമത്തിന്റെ ഭാ ഗമാണ് കാമറ സ്ഥാപിക്കൽ. കഴിഞ്ഞ ദിവസം അഴിമാവ് പാലത്തിൽ നടത്തിയ മനുഷ്യ ചങ്ങലയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.എക്സൈസ്, പൊലീസ് എന്നിവരുടെ തുടർച്ചയായ പിന്തുണയും ജനകീയ സമിതിക്ക് ലഭിച്ചു വരുന്നുണ്ട്. കിഴു പ്പിള്ളിക്കരയിൽ കുറച്ചു കാലങ്ങളായി ലഹരി സംഘങ്ങൾ നടത്തിയ അതിക്രമങ്ങളാണ് കക്ഷി രാഷ്ട്രീയ ത്തിനതീതമായി ജനമുന്നേറ്റത്തിന് തുടക്കമിട്ടത്.
previous post