ചെന്ത്രാപ്പിന്നി: സ്കൂളിന് മുന്നിൽ നിർത്തിവച്ചിരുന്ന സ്കൂട്ടർ മോഷണം പോയി. കയ്പമംഗലം ദേവമംഗലം സ്വദേശി പൊനത്തിൽ നീതുപ്രകാശിൻ്റെ ഉടമസ്ഥതയിലുള്ള *KL 47-J 2851* നമ്പർ കറുത്ത ഹോണ്ട ആക്ടീവ സ്കൂട്ടർ ആണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സ്‌കൂളിനടുത്താണ് സംഭവം, വാഹനം മോഷ്ടിച്ചു കൊണ്ടുപോകുന്നത് സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്, സ്‌കൂട്ടറിൻ്റെ താക്കോൽ സ്കൂട്ടറിൽ തന്നെ ഉണ്ടായിരുന്നതാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പരിലോ കയ്പമംഗലം പൊലീസിലോ അറിയിക്കുക.