പെരിങ്ങോട്ടുകര: ഭവന നിർമ്മാണം, പശ്ചാത്തല സൗകര്യ വികസനം എസിവക്ക് മുൻഗണന നൽകി 2025 – 2026 സാമ്പത്തിക വർഷത്തേക്കുള്ള താന്ന്യം പഞ്ചായത്ത് കരട് ബജറ്റ് വൈസ് പ്രസിഡൻ്റ് ഒ എസ് അഷറഫ് അവർരിപ്പിച്ചു. 40.70 കോടി വരവും 39.96 കോടി ചെലവും 73.94 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ലൈഫ് പദ്ധതിക്ക് 3.47 കോടിയും ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് 3.5 കോടിയും ആരോഗ്യ മേഖലക്ക് 85. 91 ലക്ഷവും കളിസ്ഥല നിർമ്മാണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 ലക്ഷവും മൃഗസംരക്ഷണം ക്ഷീര വികസനം എന്നിവക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.യോഗത്തിൽ പ്രസിഡൻ്റ് ശുഭ സുരേഷ് അധ്യക്ഷയായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ബാലകൃഷ്ണൻ, സിജോ പുലിക്കോട്ടിൽ, ഷീജ സദാനന്ദൻ, സെക്രട്ടറി കെ.വി സുനിത എന്നിവർ സംസാരിച്ചു.