മതിലകം: പുന്നക്കബസാറില്‍ കഴിഞ്ഞ ദിവസം രാത്രി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശി പുത്തേഴത്ത് വീട്ടില്‍ സജീര്‍ (46) ആ്ണ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 15-നായിരുന്നു കേസിനാസ്പതമായ സംഭവം, പുതിയകാവ് സ്വദേശി കല്ലൂങ്ങല്‍ വീട്ടില്‍ അനസിനാണ് പുന്നക്കബസാറില്‍ വെ്ച്ച് വെട്ടേറ്റത്. അനസ് നേരത്തെ താമസിച്ചിരുന്ന അഴീക്കോട് ലൈറ്റ് ഹൗസിനു സമീപത്ത് വെച്ച് സജീറില്‍ നിന്നും 10 ലക്ഷത്തോളം രൂപ കടം വാങ്ങി തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് സംഭനത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. മതിലകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ങ.ഗ ഷാജി , സബ് ഇന്‍സ്‌പെക്ടര്‍മാരായ രമ്യാകാര്‍ത്തികേയന്‍, മുഹമ്മദ് റാഫി, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ പ്രദീപ്, എ.എസ്.ഐ ലിജു, പോലീസ് ഉദ്യോഗസ്ഥരായ ബിജു പി.കെ, നിഷാന്ത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.