കുന്നത്തങ്ങാടി: അരിമ്പൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം “സീറോ വെയ്സ്റ്റേജ് ക്യാമ്പയിൻ” ൻ്റെ ഭാഗമായി പൊതുയിട ശുചീകരണ പ്രവർത്തികളുടെ ആരംഭവും ശുചിത്വ റാലിയും നടത്തി. കുന്നത്തങ്ങാടിയിൽ നടന്ന പരിപാടി അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.ജി. സജീഷ് അധ്യക്ഷനായി. ജനപ്രതിനിധികളും സിഡിഎസ് അംഗങ്ങളും നാട്ടുകാരും അടക്കം നിരവധിപേർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശോഭ ഷാജി, വാർഡംഗങ്ങളായ പി.എ. ജോസ്, സുധ സദാനന്ദൻ, സി.ഡി. വർഗീസ്, സി.പി.പോൾ, സലിജ സന്തോഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കവിത വി.എസ്. തുടങ്ങിയവർ പങ്കെടുത്തു.