ചേർപ്പ്: ശക്തമായ കാറ്റിലും മഴയിലും പെരുമ്പിള്ളിശ്ശേരി പാമ്പാൻ തോടിന് സമീപം മാവിൻ്റെ കൊമ്പ് ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞു വീണ് ഓട്ടോഡ്രൈവർക്ക് സാരമയി പരിക്കേറ്റു പൂത്തറയ്ക്കൽ ബ്രഹ്മസ്വം വീട്ടിൽ അഭിലാഷ് (43) നാണ് പരിക്കേറ്റത്. ഇയാളെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് വൈകീട്ട് 4 നാണ് അപകടം മുണ്ടായത്. ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പോലീസ് സ്ഥലത്തെത്തി. ഗതാഗത തടസം ഒഴിവാക്കി.
previous post