News One Thrissur
Updates

സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ,തെങ്ങു വീണ് സ്ത്രീ മരിച്ചു, മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് പരിക്ക്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ. കേരളത്തിലെ പകുതിയിലധികം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കെയാണ് വൈകുന്നേരത്തോടെ ഭേദപ്പെട്ട മഴ പെയ്തിറങ്ങിയത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴ ലഭിച്ചേയ്ക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ആണ് ഉണ്ടായത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ ഒരു മണിക്കൂറോളം ശക്തമായ മഴ രേഖപ്പെടുത്തി. രാവിലെ മുതല്‍ ജില്ലയിലെ ചില ഇടങ്ങളില്‍ മഴയുണ്ടായിരുന്നെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് മഴ ശക്തമായത്. ജില്ലയില്‍ നിലവില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. പാണാവള്ളിയിൽ വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്.ഭര്‍ത്താവ് :ഷാജി .മക്കള്‍ : മൃദുല്‍ വിഷ്ണു, വൃന്ദ ഷാജി.മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. പാറശാല അഞ്ചാലിക്കോണത്ത് ശക്തമായ കാറ്റില്‍ പള്ളിയുടെ മേല്‍ക്കൂര തര്‍ന്നു വീണു. വിശുദ്ധ ദേവസഹായം പിള്ള പള്ളിയുടെ മേല്‍ക്കൂരയാണ് തര്‍ന്നു വീണത്. അപകടമുണ്ടാകുമ്പോള്‍ പള്ളിക്കുള്ളില്‍ വിശ്വാസികളില്ലാത്തതിനാല്‍ ആളപായം ഒഴിവായി. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ ഉച്ചമുതല്‍ ശക്തമായ കാറ്റി വീശിയിരുന്നു. കുടപ്പനംകോട്, അമ്പൂരി മേഖലകളില്‍ ശക്തമായ കാറ്റ് വീശി.മാളയിൽ കനത്ത കാറ്റില്‍ കുന്നത്തുകാട് മരക്കൊമ്പ് ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. കൊടകര നന്തിപുലം സ്വദേശി വിഷ്ണു(30)വിനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. താടിയെല്ലിനും കാലിലും പരിക്കേറ്റ വിഷ്ണുവിനെ മാള ബിലീവേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലഡൂരിലെ മില്‍സ് കണ്‍ട്രോള്‍സ് കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് പുത്തന്‍ചിറയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പ്ലാവിന്റെ ചില്ലയാണ് ഒടിഞ്ഞ് ബൈക്കിന്മുകളില്‍വീണത്. തൃശ്ശൂരിൽ പതമഴ പെയ്തു.അമ്മാടം കോടന്നൂർ മേഖലകളിലാണ് പതമഴ പെയ്തത്. രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ

Related posts

കൂലിയും ആനുകൂല്യങ്ങളും നൽകിയില്ല: ചെത്ത് – മദ്യ വ്യവസായ തൊഴലാളികൾ ധർണ്ണ നടത്തി.

Sudheer K

കാരമുക്കിൽ ചന്ദ്രബോസ് കാട്ടുങ്ങൽ 9 -ാം ചരമവാർഷിക ദിനാചരണം

Sudheer K

സംസ്ഥാന സ്കൂൾ കലോത്സവം: ഹാട്രിക് നിറവിൽ തളിക്കുളം സ്വദേശി രിസാന ഫാത്തിമ

Sudheer K

Leave a Comment

error: Content is protected !!