കൊടുങ്ങല്ലൂർ: പ്രഭാതനടത്തത്തിന് ഒരുങ്ങുന്നതിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു. മേത്തല പനങ്ങാട്ട് പരേതനായ ശശിധരന്റെ മകൻ സജീഷ് (43) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിലാണ് സംഭവം. പതിവായി രാവിലെ നടക്കാൻ പോകുമായിരുന്നു. കുഴഞ്ഞുവീണ ഇയാളെ അയൽവാസികൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: രുഗ്മിണി. സഹോദരൻ: വിജീഷ്.
previous post