വാടാനപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപ്പുപടന്ന പ്രദേശവാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നിലപാട് തുറന്ന് കാട്ടുന്നതിന്റെ ഭാഗമായി സി.പി.എം തൃത്തല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. മുരളി പെരുെനല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, കെ.എ. വിശ്വംഭരൻ, ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ്, വി.എ. ഷാജുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ, ശാന്തി ഭാസി, ഷിജിത്ത്, ഗിരീഷ് മാത്തുക്കാട്ടിൽ, ഓമന മധുസൂദനൻ, എ.ആർ. വാസു എന്നിവർ സംസാരിച്ചു.
previous post
next post