അരിമ്പൂർ: മയക്കുമരുന്ന് കഴിച്ച് അക്രമാസക്തനായ യുവാവിന്റെ അടിയേറ്റ് പഞ്ചായത്ത് അംഗത്തിന് പരിക്ക്. അരിമ്പൂർ പഞ്ചായത്ത് അംഗവും സിപിഎം കുന്നത്തങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ. രാഗേഷിനാണ് പരിക്കേറ്റത്. മനക്കൊടി കിഴക്കുംപുറം ഭാഗത്ത് വെള്ളിയാഴ്ച രാത്രി മയക്കു മരുന്ന് കഴിച്ച് യുവാവ് അക്രമാ സക്തനായ വിവരമറിഞ്ഞാണ് രാഗേഷ് സ്ഥലത്തെത്തിയത്. ഇവിടെ യുവാവ് കടകൾക്ക് നേരെ ആക്രമണം നടത്തിയത് സംബന്ധിച്ച് അന്തിക്കാട് പോലീസിൽ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും പോലീസ് എത്തിയില്ല. തുടർന്ന് രാഗേഷും ലോക്കൽ കമ്മിറ്റി അംഗം അജയകുമാറും ചേർ ന്ന് യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രശ്നം ഉണ്ടാക്കിയ പ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം പോലീസുകാരുടെ സഹാ യത്തോടെ പടിഞ്ഞാറെ കോട്ട യിലെ മാനസികാരോഗ്യ കേന്ദ്ര ത്തിലേക്ക് യുവാവിനെ കൊ ണ്ടുപോയി. ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ യുവാവ് മുറിയിൽ കിടന്നിരുന്ന മരകസേര എടുത്ത് രാഗേഷി ൻ്റെ തലയ്ക്ക് പിന്നിൽ അടിക്കുക യായിരുന്നു. അയ്യന്തോൾ സ്റ്റേഷനിൽനിന്ന് കൂടുതൽ പോലീ സെത്തിയാണ് യുവാവിനെ കീഴ്പ്‌പെടുത്തിയത്.