News One Thrissur
Updates

കഴിമ്പ്രത്തു വൻ സ്പിരിറ്റു വേട്ട: 6500 ലിറ്റർ സ്പ‌ിരിറ്റ് പിടികൂടി; ഒരാൾ അറസ്റ്റിൽ

തൃപ്രയാർ: കഴിമ്പ്രത്തെ വാടക ക്കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 6500 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സ്പിരിറ്റ് എത്തിച്ച പാലക്കാട് വെണ്ണക്കര മേലാമുറി പാളയം വീട്ടിൽ പരശുരാമനെ (42) അറസ്റ്റ് ചെയ്തു. കഴിമ്പ്രം സ്കൂളിന് കിഴക്ക് തളിക്കുളം സ്വദേശി വാടകയെടുത്ത കെട്ടിടത്തിൽനിന്ന് 38 ലിറ്റർ വീതമുള്ള 197 കന്നാസ് സ്പിരിറ്റും പുറത്ത് നിർത്തി യിട്ടിരുന്ന മിനി ടെമ്പോയിൽ നിന്ന് നാല് കന്നാസ് സ്പിരിറ്റുമാണ് കണ്ടെടുത്തത്. കെട്ടിടം സ്പിരിറ്റ് ഗോഡൗണായി ഉപയോഗിക്കു കയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മൈദയും വൈക്കോലും കൊണ്ടു വന്നിരുന്നതിൻ്റെ മറ വിലാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. കഴിമ്പ്രത്തു നിന്ന് ആവശ്യ ക്കാർക്ക് ചെറിയ വാഹനങ്ങളിൽ എത്തിച്ച് നൽകും.

ശനിയാഴ്ച രാവിലെ വാടാനപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ ബെന്നി ജോർജിൻ്റെ നേതൃത്വ ത്തിൽ നടന്ന വാഹന പരിശോധനയിൽ അഞ്ച് കന്നാസ് സ്പിരിറ്റു മായി പരശുരാമനെ പിടികൂടിയി രുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഴിമ്പ്രത്ത് ഗോഡൗൺ ഉണ്ടെന്ന സൂചന ലഭിച്ചത്. ഈയിടെ മലപ്പുറത്ത് സ്പിരിറ്റ് പിടികൂടിയതിൽ ഉൾപ്പെട്ടവരുമായും കേരളത്തിലേക്ക് വൻതോ തിൽ സ്പിരിറ്റ്‌ എത്തിക്കുന്നവരുമായും പരശുരാമന് ബന്ധമുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളെ എക്സൈസ് സംഘം നിരീ ക്ഷിച്ചു വന്നിരുന്നു. കുറച്ച് ദിവസമായി ചെന്ത്രാപ്പിന്നിയി ലെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻ സ്പെക്ടർക്ക് പുറമെ ഇൻസ്പെക്ടർ സി.കെ. ഹരികുമാർ, റേഞ്ച് ഇൻ സ്പെക്ടർ വി.ജി. സുനിൽ കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ സുധീരൻ, ദക്ഷിണാ മൂർത്തി, കെ.ആർ. ഹരിദാസ്, സി.ബി. ജോഷി എന്നിവരും പരി ശോധനയ്ക്ക് നേതൃത്വം നൽകി.

Related posts

താന്ന്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

Sudheer K

കയ്പ്മംഗലത്ത് കനത്ത മഴയിൽ അലങ്കാര മത്സ്യ വളർത്തു കേന്ദ്രം തകർന്നു.

Sudheer K

ത്രേസ്യ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!