തൃപ്രായർ: മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോപ്ലാസ്റ്റിക് ജിയോകെമിസ്ട്രിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ നാട്ടിക സ്വദേശി ഗോകുൽ വത്സനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗോകുൽ വത്സന്റെ വസതിയിലെത്തി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ അവർകൾ ത്രിവർണ്ണ ഷാൾ അണിയിച്ചും പുരസ്‌ക്കാരവും നൽകിയാണ് ആദരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ആർ വിജയൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.ഡി സന്ദീപ്, സി.എസ് മണികണ്ഠൻ ,എ.എൻ സിദ്ധപ്രസാദ്, അജിത് പ്രസാദ്, ഉണ്ണികൃഷ്ണൻ കോരമ്പി, നിഷ ഉണ്ണികൃഷ്ണൻ, സന്തോഷ് വി.ഡി എന്നിവർ പങ്കെടുത്തു. നാട്ടിക എസ്.എൻ കോളേജിനു സമീപം താമസിക്കുന്ന കൊല്ലാറ വത്സന്റെയും ബിന്ദു വത്സന്റെയും മകനാണ് ഗോകുൽ വത്സൻ ചടങ്ങിൽ ഗോകുൽ വത്സന്റെ രക്ഷിതാക്കളും കുടുംബാദികളും സുഹൃത്തുക്കളും പങ്കെടുത്തു.