തൃപ്രയാർ: ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് ഓട്ടോ ടാക്സിയും കാറുകളും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി കളപ്പുരക്കൽ ഹരിദാസൻ, വാടാനപ്പള്ളി ബീച്ച് സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ തൃപ്രയാറിലെ സ്‌ക്വാഡ് 75 ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്നര യോടെ തൃപ്രയാർ വി.ബി മാളിന് സമീപമാണ് അപകടം.