പഴുവിൽ: അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിന്റെ 325-ാംവാർഷികവും, 293-ാം ചരമവാർഷികവും സംയുക്തമായി പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ പാദുവനാദം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ വിശുദ്ധ കുർബാനക്കുശേഷം അർണോസ് പാതിരി സ്മൃതിമണ്ഡപത്തിൽ ഒപ്പീസ്, പുഷ്പാർച്ചന എന്നിവയും തുടർന്ന് അനുസ്മരണ സമ്മേളനവും നടന്നു. മാർ ബോസ്കോ പുത്തൂർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന വികാരി റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. കാലടിയിലെ സമീക്ഷ സെന്റർ ഫോർ ഇന്ത്യൻ സ്പിരിച്വാലിറ്റി ആൻഡ് റിസർച്ച് ഡയറക്ടർ റവ. ഫാ. ഡോ. എസ്.ജെ.സേവ്യർ തറമേൽ, പഴുവിൽ ഫൊറോന മുൻ വികാരി വെരി. റവ. ഫാ. ജോസ് തെക്കേക്കര, പഴുവിൽ ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, കൈക്കാരൻ ആന്റോ മേയ്ക്കാട്ടുകുളം, പാദുവനാദം എഡിറ്റർ ഇ.ജെ.ബെന്നി എന്നിവർ പ്രസംഗിച്ചു. ദീപിക കർമശ്രേഷ്ഠ അവാർഡ് നേടിയ തൃശ്ശൂർ അതിരൂപതയിലെ മുതിർന്ന വൈദികനും പഴുവിൽ ഫൊറോനയിലെ മുൻ വികാരിയുമായിരുന്ന വെരി. റവ. ഫാ. ജോസ് തെക്കേക്കരയെ ചടങ്ങിൽ വച്ച് ആദരിച്ചു. പഴുവിൽ ഇടവക മാതൃവേദി ഒരുക്കിയ പുത്തൻപാന നൃത്താവിഷ്കാരവും, അർണോസ് പാതിരിയുടെ അനുസ്മരണ ആഘോഷ പരിപാടികളോടനുബന്ധിച്ച് പഴുവിൽ ഫൊറോന ദൈവാലയത്തിൽ നടത്തിയ പുത്തൻപാന പാരായണ മത്സരം, പ്രസംഗമത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, വിജയികളായവരുടെ കലാപ്രകടനവും അനുസ്മരണ യോഗത്തിൽ അരങ്ങേറി.