News One Thrissur
Updates

മണപ്പുറം വയോജനക്ഷേമസമിതിയുടെ സി.കെ ചന്ദ്രപ്പൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സി.സി മുകുന്ദൻ എം.എൽ.എ മികച്ച ജനപ്രതിനിധി, വി.പി നന്ദകുമാർ മികച്ച ജീവകാരുണ്യ പ്രവർത്തകൻ 

തൃപ്രയാർ: മണപ്പുറം വയോജനക്ഷേമസമിതിയുടെ സി.കെ ചന്ദ്രപ്പൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രതിനിധിക്കുള്ള പുരസ്‌കാരത്തിന് സി.സി മുകുന്ദൻ എം.എൽ.എ, ജീവകാരുണ്യപ്രവർത്തന മികവിന് മണപ്പുറം ഗ്രൂപ്പ് എം.ഡി വി.പി നന്ദകുമാർ എന്നിവർ അർഹരായി. 15,000 രൂപയും പ്രശസ്തി പത്രവും, മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറിയിലെ ശലഭ ജ്യോതിഷ്, കൊടുങ്ങല്ലൂർ ബോയ്‌സ് സ്‌ക്കൂളിലെ കെ.ജി. പ്രിയ (അദ്ധ്യാപനം), ഹെൽത്ത് സൂപ്രവൈസർ ടി.പി.ഹനീഷ്‌കുമാർ(ആരോഗ്യം), സംവിധായകൻ സിദ്ധിക്ക് ഷമീർ( കലാസാംസ്‌കാരികം),പി.എസ്. റാസിക് അബ്ദുമുഹമ്മദ് (വ്യവസായം), ഓർഫനേജ് കൺട്രോൾ ബോർഡ് കൗൺസിലർ ദിവ്യ അബീഷ്( സാമൂഹികസേവനം) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. ഏപ്രിൽ 7ന് രാവിലെ 11ന് തൃപ്രയാർ പ്രിയദർശിനി ഹാളിൽ ചേരുന്ന വയോജനക്ഷേമസമിതി പതിമൂന്നാമത് വാർഷിക യോഗത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

മന്ത്രി കെ. ക്യഷ്ണൻകുട്ടി, കെ. രാധാക്യഷ്ണൻ എം.പി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ലാൽ കച്ചില്ലം, പി.എസ്.പി നസീർ, അശോകൻ കാളക്കൊടുവത്ത്, രാധാകൃഷ്ണൻ ആത്മൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കൗസല്ല്യ അന്തരിച്ചു.

Sudheer K

നടൻ മോഹൻ രാജ് അന്തരിച്ചു

Sudheer K

ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!