ചേർപ്പ്: ആലുക്കൽ കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചേനം കൈനൂർ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സച്ചിൻ (29) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് സച്ചിനും സുഹൃത്തുക്കളും കുളത്തിനിരികെ ഉണ്ടായതായും കാൽ വഴുതി കുളത്തിലേക്ക് വീണതാകമെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടത്. പോലീസ് ഇൻക്വിസ്റ്റിനും പോസ്റ്റുമാർട്ടത്തിനും ശേഷം സംസ്ക്കാരം നടത്തി. മാതാവ്: ലത. സഹോദരി: സ്വാതി.
previous post
next post