കാഞ്ഞാണി: റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ആക്ട്സിന്റെ ജില്ലയിലെ 18ാം മത്തെ ബ്രാഞ്ച് കാഞ്ഞാണിയിൽ ആരംഭിച്ചു. ഇതോടനുബന്ധിച്ച് 13 ലക്ഷം രൂപ ചിലവിൽ ഓക്സിജൻ സൗകര്യത്തോടെ പുതിയ ആംബുലൻസും നിരത്തിലിറങ്ങി. നാല് ഗ്രൂപ്പുകളുടെ സഹായത്താലാണ് പുതിയ ആംബുലൻസ് വാങ്ങിയത്. അപകടത്തിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ഉടൻ ആശുപത്രിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂറും ആംബുലൻസ് സേവനം ഉണ്ടായിരിക്കും. എവിടെ നിന്ന് വിളിച്ചാലും അവിടെ വാഹനം പാഞ്ഞെത്തും. സിംല മാളിന് സമീപമാണ് ആംബുലൻസ് ഉണ്ടാകുക. കാഞ്ഞാണി സിംലമാളിൽ നടന്ന ചടങ്ങിൽ ആക്ട്സ് ജനറൽ സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ മേയറുമായ എം.കെ. വർഗീസ് ഞ്ച്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചെയ്തു. സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായിരിന്നു. ബ്രാഞ്ച് പ്രസിഡന്റ് ബി.ആർ. ജേക്കബ് അധ്യക്ഷത വഹിച്ചു. ആക്ട്സ് ചാരിറ്റി ബോക്സ് വിതരണ ഉദ്ഘാടനം മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് നിർവഹിച്ചു. ജില്ലാ പഞ്ചായ അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിന്ധുശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, കൃഷ്ണേന്ദു, ആക്ട്സ് ജില്ല വർക്കിങ് പ്രസിഡന്റ് ടി.എ. അബൂബക്കർ , അബ്ദുൽ ജബ്ബാർ, ഡോ: സജീവ്, സെക്രട്ടറി ഡോ: ആന്റണി വർക്കി തോപ്പിൽ, വൈസ് പ്രസിഡന്റുമാരായ പീതാംബരൻ രാരമ്പത്ത്, സിജോ കുണ്ടുകുളം, ഇസാക്ക് പള്ളിക്കുന്നത് എന്നിവർ സംസാരിച്ചു. സംഗീത നിശയും ഉണ്ടായിരുന്നു. ഏപ്രിൽ 2 മുതലാണ് ആംബുലൻസ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക
previous post