കൊടുങ്ങല്ലൂർ: വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന പത്ര ഏജൻറിന്റെ മോപ്പഡ് മോഷ്ടിച്ചു. വിവിധ പത്രങ്ങളുടെ ഏജൻറായ അരാകുളം ശ്രീരംഗ് ലൈയനിൽ താമസിക്കുന്ന മുതിര പറമ്പിൽ വിനേഷ് ബാബുവിന്റെ മോപ്പഡ് മോഷണം പോയത്. ഞായറാഴ്ച പുലർച്ച പത്രവിതരണത്തിനായി ഉണർന്നപ്പോഴാണ് ബൈക്ക് മോഷണം പോയത് അറിയുന്നത്. മോഷ്ടാക്കൾ വീടിന്റെ ഗേറ്റ് തുറന്നാണ് ബൈക്ക് കടത്തിയത്. സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽ മൂന്നു പേർ ബൈക്ക് കൊണ്ടുപോകുന്നത് പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച പുലർച്ച രണ്ടര മണിയോടെയാണ് മോഷണം നടന്നത്. വിനേഷ് ബാബു കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
previous post