തളിക്കുളം: ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി കരാട്ടേ പരിശീലനം ആരംഭിച്ചു. തുടർച്ചയായ മൂന്നാംവർഷമാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് കുട്ടികൾക്കായി കരാട്ടേ പരിശീലനം നടത്തുന്നത്. ഈ വർഷം രണ്ടുലക്ഷം രൂപയാണ് പദ്ധതി വിഹിതം. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കല, പഞ്ചായത്ത് അംഗങ്ങളായ സി.കെ. ഷിജി, സന്ധ്യ മനോഹരൻ, നിർവഹണ ഉദ്യോഗസ്ഥ ജീജ ടീച്ചർ, ബി.ആർ.സി കോഓഡിനേറ്റർ അനീഷ, കരാട്ടേ അധ്യാപകരായ ഷക്കീർ, ഹസീന എന്നിവർ സംസാരിച്ചു. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.