പാടൂർ: കൈതമുക്ക് പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ പ്രതിയെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാടൂർ മമ്മസ്രായില്ലത്ത് അബ്ദുൽ സലാമിനെയാണ് (51) അറസ്റ്റ് ചെയ്തത്. വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് പ്രതിയുടെ കഞ്ചാവ് വിൽപനയെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐ വിനോദ്, സിപിഒമാരായ ജിതിൻ, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
previous post