ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിൻ്റെയും ക്ഷേത്രത്തിൻ്റെയും വിശദ വിവരങ്ങളടങ്ങിയ ‘കളഭ’ത്തിന്‍റെ പരിഷ്ക്കരിച്ച പതിപ്പും കൈരളി നാരായണൻ പരിഭാഷപ്പെടുത്തിയകളഭ’ത്തിൻ്റെ ഇംഗ്ലീഷ് പതിപ്പും പ്രകാശനം ചെയ്തു. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു . ചെറുകഥാകൃത്ത് കെ.വി. അഷ്ടമൂർത്തി അദ്ധ്യക്ഷനായി ‘ഡോ. പി.വി. കൃഷ്ണൻ നായർ പുസ്തകങ്ങളുടെ പ്രകാശനം നിർവ്വഹിച്ചു. മലയാളം പതിപ്പ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും ഇംഗ്ലീഷ് പതിപ്പ് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറും ഏറ്റുവാങ്ങി. സാഹിത്യകാരൻ വടക്കുമ്പാട് നാരായണനും സാഹിത്യകാരി കൈരളി നാരായണനും പുസ്തക പരിചയം നടത്തി. വൈദ്യരത്നം ഗ്രൂപ്പ്ചെയർമാൻ ഇ.ടി. നീലകണ്ഠൻ മൂസ്സ്, ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി പ്രസിഡൻ്റ് രവി ചക്കോത്ത്, സെക്രട്ടറി കെ. രഘുനന്ദനൻ, കെ. രാജീവ് മേനോൻ, പ്രവീൺ വൈശാഖൻ, അഡ്വ. കെ. സുജേഷ്, മധു മംഗലത്ത് എം. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സർവ്വമംഗള ട്രസ്റ്റ് തയ്യാറാക്കിയ ‘ദേവ മേള ഇൻഎന്ന വെബ്സൈറ്റിൻ്റെ സ്വിച്ചോൺ കർമ്മം പെരുവനം കുട്ടൻ മാരാർ നിർവ്വഹിച്ചു.