കയ്‌പമംഗലം: കയ്‌പമംഗലം പ്രദേശത്ത് ഒരു മാസത്തോളമായി തുടരുന്ന കുടിവെള്ളപ്രശ്‌നം പരിഹരിക്കാതത്തിൽ പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങൾ. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന കാളമുറിസെൻ്ററിന് വടക്ക് ഭാഗത്താണ് പലയിടത്തായി പൈപ്പ് പൊട്ടിയത്. ഇത് മൂലം ഒരു മാസത്തോളമായി പഞ്ചായത്തിൽ കുടിവെള്ളമില്ല. എൻ.എച്ച്. അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവിയുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങളായ മണി ഉല്ലാസ്, സിജെ പോൾസൺ, പിഎ ഇസ്ഹാഖ്, യുവൈ ഷമീർ, ജിനൂപ്, ഷഫീക്ക് സിനാൻ, ഷാജഹാൻ എന്നിവർ പ്രതിഷേധിച്ചത്. നാളെ തന്നെ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ എൻഎച്ച് പണികൾ തടയുമെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.