പാവറട്ടി: ഗ്രാമപഞ്ചായത്തിന്റെ 2025 – 2026 വർഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡൻ്റ് എം .എം . റജീനയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷീബ തോമസ് അവതരിപ്പിച്ചു. 28,54,98,048 രൂപ വരവും 28,21,42,560 രൂപ ചെലവും 33,55,488 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന മേഖലക്കായി : 2 50 95 000, ദാരിദ്ര്യ ലഘൂകരണം : 2 61 78 120, കൃഷി അനുബന്ധ വിഷയങ്ങൾക്ക്: 79,92,400, റോഡ് വികസനം : 2 39 70 000, ആരോഗ്യം : 36 98 120, വിദ്യാഭ്യാസം 16 000 00, അംഗനവാടി : 3660000 എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. പ്രസ്തുതയോഗത്തിൽ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ.സിബി ജോൺസൺ ജോസഫ് ബെന്നി, മറ്റു ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് നിർവ്വഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ ,കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, പഞ്ചായത്ത് ആസൂത്രണ സമിതി വിഭാഗം, സാക്ഷരതാ പ്രേരക് മാർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി നന്ദി രേഖപ്പെടുത്തി.