News One Thrissur
Updates

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്തിക്കാട് മേഖല സമ്മേളനം 

കാഞ്ഞാണി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്തിക്കാട് മേഖല സമ്മേളനം കാരമുക്ക് ഗ്രാമീണ വായനശാലയിൽ നടന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞനും ജില്ലാ പരിസര വിഷയ സമിതി ചെയർമാനും ആയ ഡോ. ഗോപകുമാർ ചോലയിൽ “കാലം തെറ്റുന്ന കാലാവസ്ഥ താളം തെറ്റുന്ന കാർഷിക മേഖല” എന്ന വിഷയത്തിൽ സംസാരിച്ചു ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ ധർമ്മൻ പറത്താട്ടിൽ ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.പി.യു മൈത്രി സംഘടനാരേഖ അവതരിപ്പിച്ചു.മേഖല പ്രസിഡൻറ് കെ.എം ഗോപീദാസൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഇ.കെ രാജൻ സ്മരണാഞ്ജലി അവതരിപ്പിച്ചു. മേഖല സെക്രട്ടറി അജീഷ് കെ.എ റിപ്പോർട്ടും മേഖല ട്രഷറർ വി.ബി കൈലാസൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. കെ വിദ്യാസാഗർ, കെ.ആർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ നെൽസൺ വി മാത്യൂ സ്വാഗതവും എ.കെ രാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രസിഡൻറ് എ.കെ രാജൻ, സെക്രട്ടറി കെ.ഇ അജീഷ്, ട്രഷറർ വി.ബി കൈലാസൻ, വൈ. പ്രസിഡൻറ് ഐപിവി പ്രസന്ന, ജോ. സെക്രട്ടറി സുജിത്ത് എം ശങ്കർ എന്നിവരടങ്ങുന്ന 17 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Related posts

തണ്ട്യോയ്ക്കൽ കുടുംബസഭയുടെ 17-ാം വാർഷികവും കുടുംബസംഗമവും

Sudheer K

വൈദ്യുതി ചാർജ് വർധനവിനെതിരെ കാഞ്ഞാണിയിലെ കെഎസ്ഇബി സബ് സ്റ്റേഷനിലേക്ക് മണലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും.

Sudheer K

മൂന്നുപീടികയിൽ മുക്കുപണ്ടം തട്ടിപ്പ് : യുവാവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!