News One Thrissur
Updates

എംഡിഎംഎയുമായി തൃശൂർ സ്വദേശികളായ അമ്മയും മകനും പിടിയിൽ; പിടിയിലായത് പാലക്കാട് വാളയാറിൽ വച്ച്

പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിൽ. തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.ബംഗളൂരുവിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഗുളിക, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ച് ഉൾപ്പെടെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. അശ്വതിയും മകനും തൃശൂർ സ്വദേശികളാണെങ്കിലും എറണാകുളത്താണ് താമസം. എറണാകുളത്ത് വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രതികൾ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

Related posts

വാട്ടർ അതോറിറ്റി ജീവനക്കരുടെ അനാസ്ഥ: അന്തിക്കാട് കുടിവെള്ളം പാഴാകുന്നു.

Sudheer K

തൊയക്കാവിൽ ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച : തളിക്കുളം സ്വദേശി അറസ്റ്റിൽ

Sudheer K

തളിക്കുളത്ത് തെങ്ങ് വീണ് വീട് തകർന്നു: മൂന്ന് പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!