അന്തിക്കാട്: വടക്കേക്കര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ വലിയ വിളക്ക് ആഘോഷിച്ചു.ദീപാരധന, കേളി ,പറ്റ്, അത്താഴപൂജ , ശ്രീഭൂതബലി, മേളം എന്നിവ നടന്നു. ചടങ്ങുകൾക്ക് പ ച്ചാംമ്പിള്ളി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്ത്വം വഹിച്ചു. മാസ്റ്റർ ദീക്ഷിത് ലിമേഷിൻ്റെ തായമ്പക അരങ്ങേറി. ആഘോഷ കമ്മറ്റി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, സെക്രട്ടറി സജേഷ് കുറുവത്ത്, വൈസ്: പ്രസിഡണ്ട് പരമേശ്വരൻ മേനാത്ത്, ജോ:സെക്രട്ടറി ഷാജി കുറുപ്പത്ത്, കമ്മറ്റി ഭാരവാഹികളായ ഇ.രമേശൻ, ദേവദത്തൻ നെച്ചിക്കോട്ട്, ഹരികൃഷ്ണൻ. എം, വിജിത്ത് വി നായർ, ആകാശ് അറയ്ക്കൽ,എ എസ് ഉണ്ണികൃഷ്ണൻ, വൈശാഖ് അറയ്ക്കൽ എന്നിവർ നേതൃത്ത്വം നല്കി.
previous post