തൃശ്ശൂര്‍: ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദിഖ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ‘മാലിന്യമുക്ത നവകേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ മിഷന്‍ പ്രതിനിധികളോട് സംവദിക്കുകയും മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംശയ നിവാരണം നടത്തുകയും ചെയ്തു. കേരള വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ ട്രഷറര്‍ ടി.എസ് നീലാംബരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് എം.ബി ബാബു, സെക്രട്ടറി രഞ്ജിത്ത് ബാബു, മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ കെ.ബി. ബാബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. കെ.മനോജ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എന്‍.സി സംഗീത് നന്ദി പറഞ്ഞു. ശുചിത്വ ആരോഗ്യ വിദ്യാലയ പുരസ്‌കാര വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സമേതം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭരണഘടന ചുമരും ശുചിത്വ ആരോഗ്യ വിദ്യാലയ പുരസ്‌കാര വിതരണവും നടത്തി. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച വിദ്യാലയങ്ങളായ എസ്എന്‍വിയുപി സ്‌കൂള്‍ തളിക്കുളം, ജിഎംഎല്‍പി നോര്‍ത്ത് സ്‌കൂള്‍ തളിക്കുളം എന്നിവയ്ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി. മറ്റ് സ്‌കൂളുകള്‍ക്ക് ഏഴ് ഇനങ്ങള്‍ അടങ്ങുന്ന കാര്‍ഷിക ആവശ്യത്തിനായുള്ള ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിക്കായി ഒരു ലക്ഷം രൂപയും തളിക്കുളം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലേക്കും ഭരണഘടന ചുമരിനായി നാല്‍പ്പത്തിനായിരം രൂപയും, ശുചിത്വ ആരോഗ്യ വിദ്യാലയം പുരസ്‌കാര വിതരണത്തിനായി പതിനയ്യായിരം രൂപയും ചിലവഴിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം.കെ ബാബു, ബുഷറ അബ്ദുള്‍ നാസര്‍, ബ്ലോക്ക് മെമ്പര്‍ വി. കല, വാര്‍ഡ് മെമ്പര്‍മാരായ സി.കെ ഷിജി, സന്ധ്യാ മനോഹരന്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥ ജീജ, സിആര്‍സിസി കോഡിനേറ്റര്‍മാരായ അനീഷ, പ്രീത, മറ്റു സ്‌കൂളുകളിലെ അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.