News One Thrissur
Updates

പഴങ്ങളിലും പച്ചക്കറിയിലും ശില്പ വൈവിധ്യങ്ങൾ തീർക്കാൻ കുടുംബശ്രീ അംഗങ്ങൾ.

തൃശ്ശൂർ: പഴങ്ങളും പച്ചക്കറികളും കൊണ്ട് കലയും വരുമാനവും സൃഷ്ടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി കുടുംബശ്രീ ജില്ലാ മിഷൻ. 19 മാർച്ച് ന് തുടങ്ങിയ പരിശിലന പരിപാടി 24 മാർച്ചിന് അവസാനിച്ചു. സമാപന പരിപാടിയിൽ കണ്ടമ്പററി ആർട്ടിൽ ഗവേഷകയും പ്രസിദ്ധ ചിത്രകാരിയും തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജ് അധ്യാപികയുമായ ഡോ. കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒർഡിനേറ്റർ ഡോ സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗ് ട്രെയിനർ സജീഷ് പയോളി ആശംസകൾ അറിയിച്ചു.ജില്ലാ പ്രോഗ്രാം മാനേജർ ശോഭു നാരായണൻ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ വിജയ കൃഷ്ണൻ ആർ നന്ദി അർപ്പിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗും സലാഡ് മേക്കിംഗും പോലുള്ള മേഖലകളിൽ പരിശീലനം നൽകുന്നത്. ഇന്നത്തെ കാലത്ത്, ഇവന്റുകളിലും ഭക്ഷ്യമേഖലകളിലും സലാഡ് പോലുള്ള ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങൾക്കും, ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗിനും ഉള്ള ആവശ്യകത വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഇവന്റുകളിലെ ഫ്ലവർ അറേഞ്ചുമെന്റുകൾ പോലെ, കാറ്ററിംഗ് മേഖലയിൽ കാർവിംഗ് ഇന്ന് അത്യാവശ്യമായ ഒരു കലയായി മാറിയിരിക്കുന്നു. എന്നാൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ അഭാവം ഒരു പ്രധാന പ്രശ്നമാണ്. കുടുംബശ്രീ അംഗങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകി കാറ്ററിംഗ് ഗ്രൂപ്പുകളുമായി സഹകരിച്ച് നല്ല വരുമാനം നേടിക്കൊടുക്കാനാണ് ലക്ഷ്യം. ഈ പശ്ചാത്തലത്തിൽ, കുടുംബശ്രീ ഈ മേഖലയിൽ പുതിയ കാൽവെപ്പ് നടത്താൻ തയ്യാറെടുക്കുന്നു. ഐഫ്രംതിന്റെ നേതൃത്വത്തിൽ സജീഷ് പയ്യോളിയാണ് തിരഞ്ഞെടുത്ത അംഗങ്ങൾക്ക് പരിശീലനം നൽകിയത് . ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗും സലാഡ് മേക്കിംഗും പോലുള്ള മേഖലകളിൽ പരിശീലനം നൽകി അംഗങ്ങൾക്ക് ഉപജീവന മാർഗ്ഗം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Related posts

കൗസല്യ അന്തരിച്ചു.

Sudheer K

നവീൻ മെമ്മോറിയൽ ചെസ് മത്സരം

Sudheer K

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം: സർക്കാർ ഉത്തരവ് കത്തിച്ച് തളിക്കുളത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ സമരം.

Sudheer K

Leave a Comment

error: Content is protected !!