പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കുക, പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതി പ്രകാരം പൊളിച്ച റോഡുകൾ സഞ്ചാര്യയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ മാർച്ചും, ധർണ്ണയും താന്ന്യം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തി. കിഴക്കേ നടയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്തിനു മുൻപിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ.ഷൗക്കത്തലി പ്രതിഷേധ മാർച്ചും, ധർണ്ണയും ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി എൻ.എസ്.അയ്യൂബ്ബ്, ബ്ലോക്ക് കോൺഗ്രസ് ട്രഷറർ വി.കെ. പ്രദീപ്, ബ്ലോക്ക് കോൺഗ്രസ് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ്,പ്രവാസി കോൺഗ്രസ് ജില്ല ട്രഷറർ ഇ.എം. ബഷീർ കോൺഗ്രസ് നേതാക്കളായ കെ.എൻ.വേണുഗോപാൽ, ലൂയീസ് താണിക്കൽ, ബെന്നി തട്ടിൽ എന്നിവർ പ്രസംഗിച്ചു. പ്രമോദ് കണിമംഗലത്ത്, എം.കെ. ശ്രീധരൻ, അജയൻ പറവത്ത്, സഗീർ, കെ.ആർ. ജോഷി, സുബൈർ ശാന്തിപുരത്ത് എന്നിവർ നേതൃത്വം നൽകി
previous post