തൃപ്രയാർ: നാട്ടിക ഖിദ്മത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ എല്ലാവർഷവും പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി. കഴിഞ്ഞ 14 വർഷത്തോളമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ഖിദ്മത്ത് ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്നത്. എംകെ അബ്ദുള്ള ഹാജി നഗറിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റിൻ്റെ വിതരണോദ്ഘാടനം നാട്ടിക ജുമാ മസ്ജിദ് ഇമാം കബീർ ഫൈസി ചെറുകാട് നിർവഹിച്ചു.ഇക്ബാൽ പി.എഫ് അധ്യക്ഷത വഹിച്ചു. എ സിദ്ധിഖ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ കെ. കെ അബ്ദുൾ ലത്തീഫ്,ജനറൽ സെക്രട്ടറി സലിം പി. ഹമീദ്, കെ.കെ ഉമ്മർ, കെ. പി കമറുദ്ദീൻ, കെ കെ അബ്ദുൾ സത്താർ, ബഷീർ പാളയംകോട്, ഷെഫീഖ് പി. എ, അബ്ദുൾ സലാം എം. കെ, ഇസ്ഹാഖ് പി.എം, യൂസഫ് വി.എം, അഷ്കർ വി.കെ, സലീം പി.ഐ, സലീം പട്ടാട്ട്, അബൂബക്കർ കാവുങ്ങൽ, പി.ഐ. അഷ്റഫ് എന്നിവർ സംസാരിച്ചു.