കാഞ്ഞാണി: വെയ്യ് രാജാ വെയ്യ് നാടക ദിനങ്ങൾ എന്ന പേരിൽ നടത്തുന്ന നാടകപ്രദർശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ കാഞ്ഞാണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ നാടക സംവിധായകൻ ഷൈജു അന്തിക്കാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ജില്ല കമ്മിറ്റിയംഗം ടി.വി ഹരിദാസൻ, സി.കെ.വിജയൻ, പി.എ രമേശൻ, വി എൻ സുർജിത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ ശശിധരൻ, ഏ.വി ശ്രീവത്സൻ, കെ.വി രാജേഷ്, സംവിധായകൻ ഷൈജു അന്തിക്കാട്, ടി.ഐ ചാക്കോ, ജെ.പി അന്തിക്കാട്, സിരിൺസൺ, ബ ജി ഗോപാലകൃഷ്ണൻ, എ.കെ അഭിലാഷ്, പ്രേംശങ്കർ അന്തിക്കാട് എന്നിവർ സംസാരിച്ചു. അന്തിക്കാട്ടെ ഒരു കൂട്ടം മനുഷ്യസ്നേഹികൾ പുരോഗമന കലാസാഹിത്യസംഘം അന്തിക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് രൂപപെടുത്തിയ നാടക വീട് അന്തിക്കാട്ടാണ് വെയ്യ് രാജാ വെയ്യ് എന്ന നാടകം അരങ്ങിലെത്തിക്കുന്നത്. വിശ്വവിഖ്യാതനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചില കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളെയും ആസ്പദമാക്കിയ സ്വതന്ത്ര നാടകവിഷ്കാരം. പ്രശസ്ത സിനിമ നാടക പ്രവർത്തകരായ ജയിംസ് ഏലിയ രചിച്ച്, ഷൈജു അന്തിക്കാട് സംവിധാനം നിർവഹിച്ചിരിക്കുന്നു. 31 ഓളം കലാകാരന്മാർ നാല്പതോളം വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സമകാലിക സാമൂഹിക അവസ്ഥയെ നാടകത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു. ഏപ്രിൽ 5 6 തീയതികളിൽ അന്തിക്കാട് ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് നാടകം അവതരിപ്പിക്കും.
previous post