News One Thrissur
Updates

സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറിയെ പോലീസ് മർദ്ദിച്ച സംഭവം: വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി.

തൃപ്രയാർ: സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയെ വലപ്പാട് എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സന്ദീപ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വലപ്പാട് എസ്എച്ച്ഒക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം എം. സ്വർണ്ണലത ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഷീനപറയങ്ങാട്ടിൽ, നാട്ടികമണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം സജിന പർവിൻ, നാട്ടികലോക്കൽ സെക്രട്ടറി മണി നാട്ടിക ,നാട്ടികമണ്ഡലം അസി.സെക്രട്ടറി കെ.എം. കിഷോർകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി. സുരേഷ് കുമാർ, കെ.ബി. ജോഷി ബാബു, സി.കെ.കൃഷ്ണകുമാർ, എ.കെ. അനിൽകുമാർ,വലപ്പാട് ലോക്കൽ സെക്രട്ടറി എ.ജി. സുഭാഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.വി. പ്രദീപ്, എൽഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി കൺവീനർ വിജയരാഘവൻ തട്ടുപറമ്പിൽ, വലപ്പാട് അസി.സെക്രട്ടറി രാജൻ പട്ടാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related posts

സത്യദേവൻ അന്തരിച്ചു.

Sudheer K

മുല്ലശ്ശേരിയിൽ ശക്തമായ കാറ്റിൽ മരം തലയിൽ വീണ് വയോധികക്ക് പരിക്ക്

Sudheer K

കാഞ്ഞാണി ചാവക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

Sudheer K

Leave a Comment

error: Content is protected !!