News One Thrissur
Updates

കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞു വരുന്ന യാത്രക്കാർക്ക് ആശ്വാസമായി സൗജന്യ സംഭാര വിതരണം ഒരുക്കി കാരമുക്ക് ഒഫൻ്റേഴ്സ് ക്ലബ്

കണ്ടശ്ശാങ്കടവ്: കൊടും ചൂടിൽ ദാഹിച്ചു വലഞ്ഞു വരുന്ന യാത്രക്കാർക്ക് ദാഹമകറ്റാനും വിശ്രമിക്കാനും കാരമുക്ക് എസ്.എൻ.ജി.എസ് .സ്കൂളിനു സമീപംതണ്ണീർ പന്തൽ ഒരുക്കി. ക്ഷീര കർഷകനായ അന്തിക്കാട് മാങ്ങാട്ടുകരയിലെ പഴങ്ങാംപറമ്പ് മന നാരായണൻ നമ്പുതിരിയുടെ ഉടമസ്ഥതയിലുള്ള ഓംകൃഷ്ണയുടെ സഹകരണത്തോടെ ഒഫൻ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ആണ് തണ്ണീർ പന്തൽ ഒരുക്കിയത്. ഇവിടെ വരുന്നവർക്ക് സൗജന്യ സംഭാരവും കുടിക്കാം. സംഭാര വിതരണ ഉദ്ഘാടനം നാരായണൻ നമ്പുതിരി നിർവ്വഹിച്ചു. ക്ലബ് സെക്രട്ടറി സുഭാഷ് വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, വാർഡ് അംഗം ധർമ്മൻ പറത്താട്ടിൽ,ക്ലബ് വൈസ്പ്രസിഡന്റുമാരായ ഷൈൻവാസ് കളാനി, ധനേഷ് മഠത്തിപറമ്പിൽ എന്നിവർ സംസാരിച്ചു. ക്ലബ്സെക്രട്ടറി ഒ.കെ ശശി സ്വാഗതവും ട്രഷറർ സണ്ണി ആലുക്ക നന്ദിയും പറഞ്ഞു. നാട്ടുകാരും ക്ലബ് അംഗങ്ങളൂം പങ്കെടുത്തു.

Related posts

പഞ്ചലോഹവിഗ്രഹത്തിന്റെ പേരില്‍ 5 ലക്ഷം രൂപയുടെ തട്ടിപ്പ്: രണ്ട് പേര്‍ അറസ്റ്റില്‍

Sudheer K

കമല അന്തരിച്ചു.

Sudheer K

കുറുമ്പിലാവ് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവം: രണ്ട് പേർ അറസ്റ്റിൽ. 

Sudheer K

Leave a Comment

error: Content is protected !!