ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,92,74,598 രൂപ. കൂടാതെ 1 കിലോ 655 ഗ്രാം 900 മി.ഗ്രാം സ്വർണ്ണവും 10കിലോ 850 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 18 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 22 നോട്ടുകളും അഞ്ഞൂറിൻ്റെ 109 നോട്ടുകളും ലഭിച്ചു. കെ.ജി.ബി ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നട എസ്.ബി.ഐ ഇ-ഭണ്ഡാരം വഴി 3,12,075 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ-ഭണ്ഡാരം വഴി 3,133 രൂപയും പടിഞ്ഞാറെ നടയിലെ യു.ബി.ഐ ഇ-ഭണ്ഡാരം വഴി 37,150രൂപയും ഐ.സി.ഐ.സി.ഐ ഇ-ഭണ്ഡാരം വഴി 4,769 രൂപയും ലഭിച്ചു.
*