അന്തിക്കാട്: വടക്കേക്കര ശ്രീമഹാവിഷ്ണു ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി, പെരുവനം -ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച്, കൊച്ചിൻ ദേവസ്വം ബോർഡ് നല്കി വരാറുള്ള മുല്ലപ്പള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക സുവർണ്ണ മുദ്ര പുരസ്ക്കാരത്തിന് അർഹനായ പഴുവിൽ രഘുമാരാരെ വടക്കക്കര ക്ഷേത്രം ഉത്സവാഘോഷ കമ്മറ്റി ആദരിച്ചു. മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പൊന്നാടയും, ഉപഹാരവും, പ്രശസ്തിപത്രവും രഘുമാരാർക്ക് സമ്മാനിച്ചു. ആറാട്ടുപുഴ ശ്രീ ശാസ്ത പുരസ്ക്കാര ജേതാവ് കുമ്മത്ത് നന്ദനൻ,മാധ്യമപ്രവർത്തകരായ സായൂജ് തൃപ്രയാർ, അരുൺദർശന എന്നിവർക്കുള്ള പുരസ്ക്കാരങ്ങളും വി.എസ് സുനിൽകുമാർ സമ്മാനിച്ചു.ആഘോഷ കമ്മറ്റി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, സെക്രട്ടറി സജേഷ് കുറുവത്ത്, വൈസ്: പ്രസിഡണ്ട് പരമേശ്വരൻ മേനാത്ത്, ജോ:സെക്രട്ടറി ഷാജി കുറുപ്പത്ത്, ദേവസ്വം ഓഫീസർ പി.യു.നന്ദകുമാർ, കീഴൂട്ട് നന്ദനൻ,കമ്മറ്റി ഭാരവാഹികളായ ഇ.രമേശൻ, രാംകുമാർ കാട്ടാനിൽ, കൃഷ്ണപ്രസാദ് നമ്പീശൻ, രാജേഷ് പുതുമന , ഉണ്ണി നെച്ചിക്കോട്ട്,എന്നിവർ സംബന്ധിച്ചു.