അന്തിക്കാട്: ആൽഫ പാലിയേറ്റിവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം രക്ഷാധികാരി രാംകുമാർ കാട്ടാനിൽ ഉദ്ഘാടനം ചെയ്തു. ആൽഫ അന്തിക്കാട് യുണിറ്റ് പ്രസിഡൻ്റ് കെ.ജി.ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും നല്ല ഡെപ്യൂട്ടി കളക്ടർ ആയി തിരഞ്ഞെടുത്ത ഡോ.എം.സി. റെജിലിനെ ചടങ്ങിൽ ആദരിച്ചു. എം.എ.അഷ്റഫ അലി സംഭാവന നൽകിയ ഭക്ഷ്യ കിറ്റ് വിതരണം ഡെപ്യൂട്ടി കളക്ടർ എം.സി. റെജിൽ വിതരണം നടത്തി സെക്രട്ടറി കെ.ആർ.ഭരതൻ പ്രസംഗിച്ചു.
next post