പെരിഞ്ഞനം: ബീച്ച് റോഡിൽ വാഹനാപകടം, ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ പെരിഞ്ഞനം പഞ്ചാരവളവ് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ പെരിഞ്ഞനം ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.