കയ്‌പമംഗലം: ദേശീയപാതയിൽ കാനയിലെ കുഴിയിൽ വീണ് കാർ അപകടത്തിൽപ്പെട്ടു. യാത്രക്കാർക്ക് പരിക്കില്ല. കയ്‌പമംഗലം കാളമുറി സെൻ്ററിൽ ഇന്ന് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ചളിങ്ങാട് ഭാഗത്ത് നിന്നും വന്ന് ദേശീയപാതയിലൂടെ തെക്ക് ഭാഗത്തേക്ക് തിരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അടിപ്പാതയുടെ പണിനടക്കുന്നത്തിൻ്റെ ഭാഗമായി വെള്ളം പമ്പ് ചെയ്‌തപ്പോഴുണ്ടായ കുഴിയാണ് അപകടത്തിന് കാരണം. റോഡിന്റെ കിഴക്ക് ഭാഗത്താണ് അപകടകരമായ കുഴി രൂപപ്പെട്ടിട്ടുള്ളത്. സ്‌കൂൾ വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. എത്രയും വേഗം കഴിയടക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.