തൃശ്ശൂർ: ചാലക്കുടി ടൗണിലും പുലിയിറങ്ങി. ചാലക്കുടി സൗത്ത് ബസ്റ്റാൻഡിനോട് ചേർന്ന ഭാഗത്താണ് പുലി ഇറങ്ങിയത്. ഇത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുദിവസം മുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പുലിയുടെ സാന്നിധ്യം കണ്ടെത്താൻ പരിശോധന ആരംഭിച്ചതായി ചാലക്കുടി ഡിഎഫ്ഒ അറിയിച്ചു. ഐനിക്കാട്ടുമഠം രാമനാഥൻറെ വീട്ടിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പ്രദേശത്തെ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞെന്ന് കൗൺസിലർ വി.ജെ ജോജി പറഞ്ഞു. ചാലക്കുടി ടൗണിൽ പുലിയെ കണ്ട പശ്ചാത്തലത്തിൽ ചാലക്കുടി നഗരസഭ അടിയന്തര കൗൺസിൽ വിളിച്ചു. ഇന്ന് രാവിലെ 11നാണ് അടിയന്തര കൗൺസിൽ വിളിച്ചത്. പുലിയെ കണ്ട പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ കൗൺസിൽ ചർച്ച ചെയ്യും.
previous post