തൃശ്ശൂർ: സിൽവർ ജൂബിലി വർഷത്തിൽ പതിനഞ്ച് പദ്ധതികൾക്ക് തുടക്കമിടുന്നതടക്കം വന്പൻ പ്രഖ്യാപനങ്ങളുമായി തൃശൂർ കോർപറേഷന്‍റെ സിൽവർ ജൂബിലി വർഷ ബജറ്റിൽ വാഗ്ദാനത്തിളക്കങ്ങളേറെ. റവന്യൂ ചെലവിനത്തിൽ 656,90,51,000 രൂപയും ക്യാപിറ്റൽ ചെലവിനത്തിൽ 540,20,25,000 രൂപയും അടക്കം ആകെ 1197,10,76,000 രൂപ ചെലവും നീക്കിയിരിപ്പായി 18,59,41,000രൂപയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സിൽവർ ജൂബിലി വർഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സിൽവർ ജൂബിലി വർഷമാകുന്ന ഈ സാന്പത്തിക വർഷത്തിൽ 15 പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.
ഈ വർഷം ഏപ്രിൽ ഒന്നുമുതൽ ക്യത്യമായി വസ്തു നികുതി അടക്കുന്ന നികുതിദായകർക്ക് മൂന്നു മാസത്തേക്ക് അഞ്ചു ശതമാനം സബ്സിഡി നൽകും.
കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത ഏകദേശം 2400 പേരുടെ ആറു മാസത്തെ വാടക സിൽവർ ജൂബിലി വർഷത്തിന്‍റെ ഭാഗമായി ഒഴിവാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
കോർപ്പറേഷൻ കുടിവെള്ള വിതരണം നടത്തുന്ന കുടിവെള്ള വരിക്കാർക്ക്, മുടക്കു കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കും, കുടിശ്ശിക തീർത്ത് അടയ്ക്കുന്നവർക്കും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. സിൽവർ ജൂബിലി വർഷത്തിൽ കോർപ്പറേഷൻ പരിധിയിലെ 7500 പേർക്ക് കോർപ്പറേഷൻതല പ്രത്യേക സബ്സിഡിയായി 7.5 ശതമാനം സബ്സിഡി പ്രഖ്യാപിച്ചു. ഇതിനായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തി.
2024 ഡിസംബർ 31 വരെ രജിസ്റ്റർ ചെയ്ത ഫ്ളാറ്റ്/ഇതര റസിഡന്‍റ്സ് അസോസിയേഷനുകൾക്ക് വസ്തുനികുതിയും കോർപ്പറേഷൻ വാട്ടർ ചാർജും മുടക്കം കൂടാതെ അടയ്ക്കുന്നതും, മാലിന്യ സംസ്ക്കരണം കൃത്യമായി നടത്തുന്നതുമായ റസിഡന്‍റ്സ് അസോസിയേഷനുകളെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക പാരിതോഷികം നൽകുന്നു.
നിർദ്ധനരായ പ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്യുന്ന 100 കുട്ടികളുടെ പഠന ചിലവ് കോർപ്പറേഷൻ ഏറ്റെടുക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ നീക്കിവെച്ചു.
സി.എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത് കോർപ്പറേഷൻ പരിധിയിലെ നിർധനരായ എല്ലാ ഡയാലിസിസ് രോഗികൾക്കും സൗജന്യ ഡയാലിസിസ് ചെയ്തുകൊടുക്കുന്നതിന് അഞ്ചു കോടി വകയിരുത്തി. വനിത ശാക്തീകരണത്തിന്‍റെ ഭാഗമായും കോർപ്പറേഷൻ സിൽവർ ജൂബിലിയുടെ ഭാഗമായും 50 വയസ്‌സിന് താഴെയുള്ള 1000 വിധവകൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് സബ്സിഡി നൽകും. 2.5കോടി രൂപയാണ് ഇതിന് മാറ്റിവെച്ചിരിക്കുന്നത്.
.സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 500 പെണ്‍കുട്ടി കളുടെ വിവാഹത്തിന് അഞ്ചുകോടി രൂപ ധനസഹായം നൽകാൻ വകയിരുത്തി.
മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിന് പ്രത്യേക പരിപാടികൾ നടത്തും.
80 വയസു കഴിഞ്ഞവരുടെ ഗോൾഡൻ എയ്ജേഴ്സ് സംഗമം സംഘടിപ്പിക്കും.
ഇവരുടെ കോർപ്പറേഷൻതല സംഗമവും അനുമോദനവും അംഗീകാരവും കോർപ്പറേഷൻ സംഘടിപ്പിക്കും. ഇവരുടെ കലാ-സാംസ്കാരിക പരിപാടിയും ഇവരുടെ സേവനത്തിന്‍റെ ഒരു മിനിയേച്ചറും അവതരിപ്പിക്കൂം. ഇതിനായി 50 ലക്ഷം വകയിരുത്തി. സംസ്ഥാനതല വിജ്ഞാനകേരള പദ്ധതി വഴി കോർപ്പറേഷൻ 10000 തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നിന് 3 കോടി വകയിരുത്തി.
തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള മുഴുവൻ തൊഴിൽ രഹിതരേയും കണ്ടുപിടിച്ച് തൊഴിൽ ദാതാക്കളെ കൂട്ടിയിണക്കി തൊഴിൽമേളയും റിക്രൂട്ട്മെന്‍റും നടത്തി തൊഴിൽ നൽകും.
സമൂഹത്തിലെ നിർധനരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ പി.ജി വിദ്യാർത്ഥികൾക്കും, എഞ്ചിനീയർ /ഡോക്ടർ/വക്കീൽ ഉൾപ്പടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥി കൾക്കും (1000 പേർക്ക്) ആധുനീക ലാപ്ടോപ് വാങ്ങിക്കാൻ
രണ്ടു കോടി സബ്.സി.ഡി നൽകും. അർഹതപ്പെട്ട മുഴുവൻ ഭിന്നശേഷിക്കാർക്കും ഇലക്ട്രിക് വാഹനം നൽകുന്നതിന് വകയിരുത്തിയിട്ടുള്ളത് അഞ്ചുകോടിയാണ്.
കോർപ്പറേഷൻ നേരിട്ട് ഉത്പാദിപ്പിക്കുന്ന സി.എൻ.ജി ഗ്യാസ് കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് 10 ശതമാനം സബ്സിഡിയോടുകൂടി നൽകും.
സന്പൂർണ്ണ കുടിവെള്ള പദ്ധതി പ്രകാരം അവശേഷിക്കുന്ന ് 10000 പേർക്ക് ഈ വർഷം സൗജന്യ കുടിവെള്ള കണക്ഷൻ നൽകും. വസ്തു നികുതി വരുമാനം വസ്തുനികുതി പരിഷ്കരണത്തിന്‍റെ ഭാഗമായി 100 കോടി രൂപ കോർപ്പറേഷന് അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോർപറേഷൻ വാടക കെട്ടിടങ്ങളിൽ പലയിടത്തും യഥാർത്ഥത്തിലുള്ള ലൈസൻസികളല്ല പല കടമുറികളിലും കച്ചവടം നടത്തുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൂടുതൽ വാടക ലഭിക്കുന്ന വിധത്തിൽ നിലപാടുകൾ സ്വീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിൽനികുതിയിനത്തിൽ ഈ വർഷം ഈ ഇനത്തിൽ 15 കോടി രൂപ പ്രതീക്ഷിക്കുന്നതായും പറയുന്നു.
ലേണിംഗ് സിറ്റിക്ക് 15 കോടി വകയിരുത്തി. കോർപ്പറേഷന് വിട്ടുകിട്ടിയ സ്കൂളുകളുടേയും സ്ഥാപനങ്ങളുടേയും പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 6 കോടി രൂപ ഐ.എം.വിജയൻ ഇന്‍റർനാഷണൽ സ്പോർട്സ് കോപ്ലക്സ് കേന്ദ്രീകരിച്ച് ഫുട്ബോൾ പരിശീലന കേന്ദ്രവും നെഹ്റു സ്റ്റേഡിയത്തിൽ മേയേഴ്സ് ട്രോഫിയും (1.5 കോടി രൂപ) ഹൈസ്കൂൾ മുതലുള്ള കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനായി ഒരു പ്രത്യേക കേന്ദ്രം ആരംഭിക്കും. ഒരു വർഷം ചുരുങ്ങിയത് 500 പേർക്കെങ്കിലും ഉന്നത രീതിയിലുള്ള പരിശീലനം നൽകും. പത്മശ്രീ ഐ.എം.വിജയൻ ഫുട്ബോൾ കോച്ച് പീതാംബരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും.
ലഹരി വിരുദ്ധ ക്യാംപെയിനിന് 50 ലക്ഷം രൂപ നീക്കിവെച്ചു.
കുടുംബശ്രീ (12.55 കോടി രൂപ)
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം (10 കോടി രൂപ)
സ്ത്രീകൾക്ക് മാത്രമായി ആരോഗ്യമേള സംഘടിപ്പിക്കും (50 ലക്ഷം രൂപ)
വനിത ഹെൽപ്പ് സെന്‍റർ (50 ലക്ഷം രൂപ)
കോർപ്പറേഷൻ നടത്തുന്ന പ്രവർത്തനങ്ങളും സർക്കാർ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും യുവജനങ്ങൾക്ക് എത്തിക്കുന്നതിന് ഓണ്‍ലൈൻ ക്ലബ്ബ് (5 കോടി രൂപ) സാമൂഹ്യവിരുദ്ധ ശക്തികളെ രഹസ്യമായി അറിയിക്കുന്ന യുവതി, യുവാക്കൾക്ക് ഒരു കോടി രൂപ പാരിതോഷികം നൽകും. നിലവിലുള്ള 11 പകൽ വീടുകളുടെ പ്രവർത്തനം ഉൗർജിതമാക്കും. 4 വീടുകൾ കൂടി ഈ സാന്പത്തിക വർഷം നിർമിക്കും.
പകൽ വീട്ടിൽ സിനിമകൾ, സെമിനാർ, ചർച്ച, മ്യൂസിക് ഉൾപ്പെടെയുള്ള പരിപാടികൾ ആഴ്ചയിൽ 2 തവണ നിർബന്ധ മാക്കുന്നു. ഓരോ പകൽ വീട്ടിലും കെയർ ടേക്കറിനെ നിശ്ചയിക്കും. ഇവർക്കുള്ള അലവൻസ് കോർപ്പറേഷൻ നൽകും. പകൽവീട് വിവിധ പദ്ധതികൾ, മരുന്ന്, വയോജനങ്ങൾക്കായുള്ള മറ്റ് പദ്ധതികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 6 കോടി രൂപ വകയിരുത്തുന്നു.
വയോജനങ്ങളുടെ സഹായത്തിനായി പ്രത്യേക ഓണ്‍ലൈൻ സംവിധാനം ഒരുക്കും.
പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായി ഈ സാന്പത്തിക വർഷം വീടില്ലാത്തവർക്ക് ഭൂമിയും വീടും നൽകാൻ 10 കോടി രൂപ വകയിരുത്തി.
ആധുനിക കിച്ചണ്‍ ഇനിയും നിർമിക്കാൻ 75,000 രൂപ വീതം ഈസി കിച്ചണ്‍ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാൻ 1.5 കോടി രൂപ വകയിരുത്തി. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പദ്ധതികൾ (10 കോടി രൂപ)ട്രാൻസ്ജന്‍ററുകളുടെ ക്ഷേമം (10 ലക്ഷം രൂപ) സാംസ്കാരികം (3 കോടി രൂപ) അന്തരിച്ച ഗായകൻ പി.ജയചന്ദ്രന്‍റെ പേരിൽ സംഗീത സദസ് സംഘടിപ്പിക്കാൻ 15 ലക്ഷം രൂപ തൃശൂർ പൂരത്തിന്‍റെ ഭാഗമായിട്ടുള്ള ന്ധമ്മ്ടെ പൂരം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വകയിരുത്തി. പുലിക്കളിക്ക് അന്പതു ലക്ഷം വകയിരുത്തി. കഴിഞ്ഞ വർഷത്തെ അതേ നിരക്ക് തന്നെ തുടരുന്നതിനും കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
ഓണാഘോഷം (25 ലക്ഷം രൂപ)
ഡിവിഷൻ തല ഓണാഘോഷം കുമ്മാട്ടിക്കളി ഉൾപ്പെടെ 2024-25 ബഡ്ജറ്റിൽ പറഞ്ഞ അതേ നിരക്കിൽ തന്നെ നടത്താൻ ഉദ്ദേശിക്കുന്നു. ഇതിനായി 25 ലക്ഷം രൂപ വകയിരുത്തുന്നു. ഫ്ളാറ്റുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ യുടെ നേത്യത്വത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടി കൾക്ക് 10,000 രൂപ ധനസഹായം നൽകാൻ 25 ലക്ഷം രൂപ നീക്കിവെച്ചു. അർഹതയുള്ള ഭൂരഹിതരായ മുഴുവൻപേർക്കും വീടു പണിയാൻ ഭൂമി നൽകും. കോർപ്പറേഷനിൽ നിലവിലുള്ള ലിസ്റ്റ് പരിശോധിച്ച് അർഹതപ്പെട്ട മുഴുവൻപേർക്കും ഭൂമി നൽകുന്ന തിനായി ഓരോ സോണൽ പ്രദേശത്തും 2 ഏക്കർ ഭൂമി വീതം വാങ്ങിക്കും. ഇതിനായി 10 കോടി രൂപ മാറ്റി വെച്ചു. പോരാതെ വരുന്ന ഭൂരഹിതർക്ക് കുരിയച്ചിറ, ചിയ്യാരം എന്നീ സ്ഥലങ്ങളിൽ ഫ്ളാറ്റ് നിർമ്മിച്ച് കൊടുക്കുന്നു. ഇതിനായി 5 കോടി രൂപ വകയിരുത്തി. ഓട്ടുകന്പനി, മരക്കന്പനി ഉൾപ്പെടെയുള്ള പരന്പരാഗത വ്യവസായികളെ വിളിച്ചു ചേർത്ത് സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടുകൂടി ഐ.ടി ഹബ്ബ് രൂപീകരിക്കു്. ഇതിനായി ഒരു കോടി രൂപ വകയിരുത്തുന്നു. കാർഷിക മേഖലയ്ക്ക് 20.5 കോടി രൂപ അനുവദിച്ചു. പച്ചക്കറിയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കാർഷിക ഡിപ്പാർട്മെന്‍റും കർഷകരും കൂടി ഉണ്ടാക്കുന്ന പ്രോജക്ടുകൾക്കായി 5 കോടി രൂപ വകയിരുത്തി. കാർഷിക മേഖലയിൽ നറുനീണ്ടി കിഴങ്ങ്, കച്ചോലം, കുറുന്തോട്ടി ഉൾപ്പെടെ ആയുർവ്വേദ മരുന്ന് 10000 വീടുകളിൽ കൃഷി ചെയ്യുന്നതിനായി 5 കോടി രൂപ മാറ്റി വെച്ചു.