കാഞ്ഞാണി: ആശാവർക്കർ മാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ ഗ്രാമപഞ്ചായത്തിന് മുമ്പിൽ ധർണ്ണ നടത്തി. എ.ഐ.സി.സി അംഗം അനിൽ അക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി അരുൺ അധ്യക്ഷത വഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ ബാബു, കെ.ബി ജയറാം, കോൺഗ്രസ് നേതാക്കളായ കെ.കെ പ്രകാശൻ, റോബിൻ വടക്കേത്തല, സൈമൺ തെക്കത്ത്, ബീന സേവിയർ, പ്രേമൻ കാണാട്ട്,ടോളി വിനീഷ്, പുഷ്പ വിശ്വംഭരൻ, വാസു വളാഞ്ചേരി, ബീന തോമസ്, ജോജു നെല്ലിശ്ശേരി, ജിഷ സുരേന്ദ്രൻ, ജിൻസി തോമസ്, കവിതാ രാമചന്ദ്രൻ, സെൽജി ഷാജു, സ്റ്റീഫൻ നീലങ്കാവിൽ, ജോസഫ് പള്ളിക്കുന്നത്ത്, സി.എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
previous post