News One Thrissur
Updates

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം: നാട്ടികയിൽ കോൺഗ്രസ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി

തൃപ്രയാർ: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരും അംഗനവാടി ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല സമരം കേരളത്തിന്റെ ജീവിത സമരമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു, സമരത്തെ അടച്ചാക്ഷേപിക്കുകയും പുച്ഛിച്ചുതള്ളകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് അധികാരം തലക്കുപിടിച്ചിരിക്കുകയാണ്, എൽഡിഎഫ് സർക്കാരിന്റെയും പിണറായി വിജയന്റെയും അധികാരത്തിന്റെ അന്ത്യം കുറിക്കുന്ന ജനപക്ഷ സമരമായി ആശാ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സമരം കേരളം കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏറ്റെടുക്കുമെന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു, ഓണറേറിയവും ഇൻസെന്റീവും കൂട്ടണമെന്നുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക അംഗനവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ആശാവർക്കർ മാർക്കും അംഗനവാടി ജീവനക്കാർക്കും ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ഗ്രാമപഞ്ചായത്ത്തിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ സിദ്ധ പ്രസാദ്, സി.ജി അജിത് കുമാർ, ടി.വി ഷൈൻ,ജീജ ശിവൻ, സി.എസ് മണികണ്ഠൻ, പി.സി മണികണ്ഠൻ, കെ.വി സുകുമാരൻ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി ജയപാലൻ,ബ്ലോക്ക് പ്രസിഡണ്ട് ബാബു പനക്കൽ, ബിന്ദു പ്രദീപ്,മധു അന്ദിക്കാട്ട്, പ്രവാസി കോൺഗ്രസ്‌ നാട്ടിക ബ്ലോക്ക്‌ പ്രസിഡന്റ്‌ എ.കെ വാസൻ എന്നിവർ സംസാരിച്ചു. നാട്ടിക ഗ്രാമ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ ,പഞ്ചായത്ത്‌ അംഗം കെ.ആർ ദാസൻ,കുടുംബശ്രീ CDS ചെയർപേഴ്സൺ കമല ശ്രീകുമാർ, ആശാ പ്രവർത്തകരും-അംഗൻവാടി ജീവനക്കാരായ സന്ധ്യ സുധാകരൻ, നിഷ ഉണ്ണികൃഷ്ണൻ, സ്നിജ ഉല്ലാസ്, സീന ഉണ്ണി, ബിന്ദു മോൾ, ഷമീന ജബ്ബാർ, റിമി, സുജിത, വിജയ, ദയാനി, ബീന സുനിൽ, ശരീഫ, സിന്ധു, കോൺഗ്രസ് നേതാക്കളായ മോഹൻദാസ് പുലാക്കപറമ്പിൽ, പി.വി സഹദേവൻ, എം.വി ജയരാജൻ, പ്രകാശൻ, പുഷ്പ്പ കുട്ടൻ, കൃഷ്ണകുമാർ വെങ്ങാലി, ഉണ്ണികൃഷ്ണൻ കോരമ്പി ,മുരളി ,വേണുഗോപാൽ പി.എം.മണികണ്ഠൻ ഗോപുരത്തിങ്കൽ, ശശി പനക്കൽ, മോഹനൻ പനക്കൽ, ശ്രീധർശ് വടക്കൂട്ട് തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.

Related posts

ആശാ അംഗൻവാടി സമരം : മണലൂർ ഗ്രാമപഞ്ചായത്തിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി. 

Sudheer K

പെരിങ്ങോട്ടുകരയിൽ ഓട്ടോ ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

Sudheer K

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!